യാത്രാ മുഖം
കേരളത്തിൽ വിനോദ സഞ്ചാര മേഖല സജീവമോ? ഒരു വിനോദ യാത്ര എന്നാൽ, പേരുപോലെ വിനോദം നിറഞ്ഞതാകണം. അത് നമ്മുടെ മനസ്സിനെ ഉല്ലസിപ്പിക്കുന്നതാകണം. സന്തോഷം പ്രദാനം ചെയ്യുന്നതാകണം. അതിനു വേണ്ടി പണം ചിലവഴിക്കുന്നവർ ധാരാളമുണ്ട്. മിക്ക രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം ഇത് തന്നെയാണ്. കോവിഡ് 19 എന്ന ഈ മഹാമാരി ഇല്ലാതാക്കിയത് നൂറോളം രാജ്യങ്ങളുടെ ഈ മേഖലയിലെ വരുമാന മാർഗ്ഗത്തെയാണ്. 2018 ലെ കണക്കനുസരിച്ച് 17 ലക്ഷം കോടി രൂപയുടെ വരുമായിരുന്നു ഇന്ത്യയ്ക്ക് ഈ മേഖലയിൽ നിന്നും ലഭിച്ചത്. ഇന്ത്യ ടൂറിസം രംഗത്തെ അതികായരൊന്നും അല്ല എന്നുകൂടി ഓർക്കണം. ഏതാണ്ട് അഞ്ചു കോടി ജനങ്ങൾ ഈ തൊഴിലിൽ വ്യാപൃതരുമായിരുന്നു. ഇന്ത്യൻ ജനതയുടെ ഏഴു ശതമാനം ആളുകൾ ഈ മേഖല കൊണ്ട് ജീവിച്ചിരുന്നു എന്നർത്ഥം. ഒരിക്കൽ കേരളം വിദേശികളുടെ ഇടയിൽ പ്രശസ്തമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് അവരെ വല്ലാതെ ആകർഷിച്ചിരുന്നു. എന്നാൽ കുറെയേറെ വർഷങ്ങളായി കേരളത്തിന്റെ ആ പ്രഭാവത്തിനു മങ്ങൽ ഏറ്റിരിക്കുകയായിരുന്നു. അതിനു കോവിഡുമായി വലിയ ബന്ധമൊന്നുമില്ല. അതിന്റെ കാരണങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം. ടൂറിസം പ്രധാനമായും രണ്ടായി തിരിക...