Posts

യാത്രാമുഖം

Image
  പലർക്കും യാത്രകൾ വെറും തമാശ മാത്രമാണ്. എന്തിനാണ് യാത്രകൾ ചെയ്യുന്നത്? യൂട്യൂബിൽ കണ്ടാൽ പോരെ, പണം മുടക്കില്ല, കഷ്ടപ്പാടില്ല. ഇത്തരത്തിൽ ചിന്തിക്കുന്നവർ ധാരാളമുണ്ട്. പണച്ചെലവുള്ള  വിനോദോപാധികൾ ആർഭാടങ്ങൾ ആയി കാണുന്ന സമൂഹം ഇങ്ങനെയല്ലാതെ മറ്റെന്തു ചിന്തിക്കാൻ? തുടർച്ചയായ വീഡിയോകൾ കാണുന്നത് കണ്ണുകൾക്കും, ശരീരത്തിനും മനസ്സിനും ദോഷകരമാണ് എന്ന് നാം മറക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത്തരം ആസക്തികൾ നമ്മളെ കിടക്കകിഴങ്ങൻമാർ(Couch Potatoes) ആക്കി മാറ്റുകയും ചെയ്യും. അമിത വണ്ണത്തിനും, ഹൃദ്രോഗങ്ങൾക്കും, വിഷാദത്തിനും അടിമകളാക്കും. യാത്രകൾക്കു നമ്മുടെ ആരോഗ്യത്തെ വലിയ തോതിൽ സ്വാധീനിക്കുവാൻ കഴിയും. ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും നൽകുവാൻ യാത്രകൾക്ക് കഴിയും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മാനസിക സമ്മർദം കുറക്കുക എന്നൊരു വലിയ സംഭാവന യാത്രകൾ നൽകുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ നമ്മെ രോഗികളാക്കുന്ന ധാരാളം കാര്യങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടുവാൻ കഴിയും. നല്ല യാത്രികർക്ക് വയസ്സുകാലത്ത് ചികിത്സാച്ചെലവ് വളരെ കുറവായിരിക്കും എന്നർത്ഥം.  ശരിയായ യാത്രകൾ ഹൃദ്രോഗങ്ങൾ കുറയ്ക്കും എന്...

ഒരു മൈസൂർ യാത്ര

Image
  മൈസൂരിലേക്കുള്ള ബസ് യാത്രയിലാണ് ഞാൻ . വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു മൈസൂർ യാത്ര . നാട്ടിലേക്കുള്ള തത്ക്കാൽ ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ തോന്നിയ ആശയം . ഇതിന് മുൻപ് ഒരു ഓണം സീസണിൽ നാട്ടിലേക്ക് പോകാൻ പറ്റാതെ ബാംഗ്ലൂർ പെട്ട് പോയപ്പോൾ മൈസൂർ ചെന്നിട്ട് ബസിന് കോഴിക്കോട് വഴി സ്വന്തം നാടായ കൊല്ലത്തിന് പോയ ഓർമ്മയാണ് ഇപ്പോഴത്തെ മൈസൂർ യാത്രയ്ക്ക് പ്രേരണയായത് . ഈ പ്രാവിശ്യം യാത്ര കുറച്ച് പ്ലാനിങ്ങോട് കൂടി ചെയ്യണമെന്ന് ആയിരുന്നു ആഗ്രഹം . ആന്ധ്രാപ്രദേശിലെ അനന്തപൂർ നിന്നാണ് നാട്ടിലേക്ക് പോകേണ്ടത് . പോകുന്ന വഴിക്ക് ലേപാക്ഷി ക്ഷേത്രം കൂടി സന്ദർശിച്ചു പോകാൻ തീരുമാനിച്ചു . ഹിന്ദുപൂർ എന്ന സ്ഥലത്തേക്കാണ് ആദ്യം പോകേണ്ടത് . അവിടെ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയാണ് ലേപാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത് .   ബസ് ഓരോ ഗ്രാമങ്ങൾ പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ് . ' പെനുകോണ്ട ' വഴിയാണ് എനിക്ക്  ഹിന്ദുപൂർ പോകേണ്ടത് . ബാംഗ്ലൂർ ഹൈദരാബാദ് ഹൈവേ വഴി പോയിട്ടുള്ളവർക്ക് ഈ സ്ഥലത്തെ  കുറിച്ച് ...

യൂറോപ്യൻ യാത്ര : അറിഞ്ഞിരിക്കേണ്ടത്

Image
  യൂറോപ്യൻ യാത്രക്ക് മാനസികമായി തയ്യാറാകേണ്ടത് വളരെ അത്യാവശ്യമാണ്. സാംസ്ക്കാരികമായും സാമൂഹ്യപരമായും വളരെയേറെ വ്യത്യസ്ഥമായ യൂറോപ്പ് ഇന്ത്യൻ സാമൂഹ്യ രീതികളുമായി താരതമ്യം ചെയ്യുവാൻ പ്രയാസമാണ്. യാത്രക്കു മുൻപായി സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ ലഘു ചരിത്രത്തെക്കുറിച്ചും സാമൂഹിക ജീവിതത്തിലും പൊതു ഇടങ്ങളിലുമുള്ള പെരുമാറ്റ രീതികളെക്കുറിച്ചും ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കുന്നത് യാത്രക്കിടയിടയിലെ അബദ്ധങ്ങൾ ഒഴിവാക്കുന്നതിന് സഹായകരമാണ്. യാത്രക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത ഭക്ഷണം, കാലാവസ്ഥ എന്നിവ നാട്ടിലേതിൽ നിന്ന് വളരെ വ്യത്യസ്ഥവും, പുറമെ സമയ ബന്ധിതമായ യാത്രയുമാണ്. നാട്ടിൽ ലഭിക്കുന്ന ഭക്ഷണം മാത്രം ആഗ്രഹിക്കുന്നവർക്കും സമയബന്ധിതമായി യാത്ര ചെയ്തു ശീലിക്കാത്തവർക്കും യൂറോപ്യൻ സന്ദർശനം ആസ്വദിക്കുവാൻ പ്രയാസമാണ്. ഈർപ്പം കുറവുള്ള കാലാവസ്ഥ യൂറോപ്പിൻ്റെ സവിശേഷതയാണ്. യൂറോപ്പിലെ എല്ലാ വൻ നഗരങ്ങളിലും വിവിധ ഫോൺ കമ്പനികളുടെ സിം കാർഡുകൾ വാങ്ങുവാനുള്ള സൗകര്യമുണ്ട്. ഇന്ത്യൻ സിം കാർഡ് അന്താരാഷ്ട്ര സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും അമിതമായ ചാർജ്ജ് ആണ് ഈടാക്കുന്നത്. ഹ...

ഗോതൻബോർഗ്ഗ് മധുരസ്മരണകൾ

Image
  ഭാഗം 4        വടക്കൻ അത്ലാൻറിക് തീരദേശത്തിൻറെ സവിശേഷമായ ഭൂമിശാസ്ത്രവും   സാംസ്കാരിക പൈതൃകവും കൈമുതലായ ഏതാനും സ്വതന്ത്ര പരമാധികാര രാജ്യങ്ങളുണ്ട് . നോർഡിക് രാജ്യങ്ങളെന്നും സ്കാന്ഡിനേവിയൻ   രാജ്യങ്ങളെന്നും അറിയപ്പെടുന്ന ആ വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ . അതിലൊന്നാണ് സ്വീഡൻ . നോബൽ സമ്മാനങ്ങളുടെ നാടായ സ്വീഡനിൽ രാജ്യതലസ്ഥാനമെന്ന പട്ടമില്ലാതെ തന്നെ ലോക പ്രസിദ്ധമായ ഒരു പ്രൗഢ ഗംഭീര നഗരമുണ്ട് . കപ്പൽ നിർമ്മാണത്തിനും അനുബന്ധവ്യവസായങ്ങൾക്കും പ്രസിദ്ധമായിരുന്ന ഒരു തീരദേശ പൗരാണിക നഗരം . ക്ഷയോൻമുഖമായ ആ പുരാതന വ്യവസായങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വോൾവോ അടക്കമുള്ള ലോകോത്തര വാഹനങ്ങളുടെ നിർമ്മിതിയിലൂടെ പുത്തൻ സാധ്യതകൾ കണ്ടെത്തിയ വ്യവസായിക നഗരം . അറിവിൻറെ ഉറവിടമായ കലാശാലകളേയും ഗവേഷണ കേന്ദ്രങ്ങളേയും ലോകനിലവാരത്തിൽ എത്തിച്ചു കൊണ്ട് അക്ഷരനഗരമെന്ന ആഢ്യത്വം നിലനിർത്തി പോരുന്ന ഒരു പൗരാണികനഗരം . മൂന്ന് സ്കാന്ഡിനേവിയൻ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും ( കോപ്പൻഹേഗൻ - ഡെന്മാർക്ക് , ഓസ്ലോ - നോർവെ , ...