ദി ഇൻഫേമസ് മലാന


 

"ദിസ് ഈസ് ദ ഫെയിമസ് മലനാ ക്രീം" , സൂക്ഷിച്ചു ഉപേയാഗിക്കണം “ ലൂസിെഫർ സിനിമയിൽ ബിമൽ നായർ വളർത്തു മകളായ ജാൻവിക്കു പുസ്തകത്തിനുള്ളിൽ ഒരു സാധനം ഒളിപ്പിച്ചു നൽകിയിട്ടു പറയുന്ന ഈ ഡയലോഗ് കേട്ടപ്പോഴാണ് ഞാനും എന്റെ സുഹൃത്ത് ബിബിൻലാലും ഈ പറഞ്ഞ സാധനം മണാലി യാത്രക്കിടെ “തപ്പി ” നടന്നത്  ഓർത്തു പോയത്. ലഹരി വസ്തു ആയ ഒരു സാധനത്തിനു ഹിമാച്ചൽ പ്രാദേശിലെ സുന്ദര ഗ്രാമമായ “മലാന യുടെ  പേരുചേർന്നു “മലാന ക്രീം ” എന്ന പേര് എങ്ങനെ വന്നു  ഒരു കഥ ഞാൻ പറയാം. .

മണാലിയിൽ എത്തിയിട്ട് മൂന്നാം ദിവസം. “രോഹ്താങ് പാസ്സും ”, "കെയ്ലോങ്ങും" അടക്കം ലെ - മണാലി ഹൈവേ കറങ്ങാനുള്ള “ ബിയോണ്ട് രോഹ്താങ്  പെർമിറ്റും വാടകയ്ക്ക് എടുത്ത ഒരു ബുള്ളറ്റും കയ്യിലുണ്ട്. ഇന്ന്

കസോൾ  എന്ന സ്ഥലത്തേക്കാണ്  പോവാനുള്ളത്. ഒക്ടോബർ മാസം തുടക്കമായതിനാൽ പകൽ എതാണ്ട് 15 ഡി(ഗി തണുപ്പേ ഉള്ളൂ. മഴമാറി തണുപ്പ് കാലം തുടങ്ങുന്ന സമയം, മണാലി മുഴുവൻ പച്ചപ്പാണ്. ആപ്പിൾ,അനാർ തോട്ടങ്ങൾ  വിളവെടുക്കാൻ പാകമായിനിൽക്കുന്നു. കുത്തനെയുള്ള മലമുകളിൽ കയറി പുല്ലു  ശേഖരിക്കുന്ന ആളുകൾ, വരാൻ  പോകുന്ന അതി  ശൈത്യ കാലത്തു വളർത്തു  മൃഗങ്ങൾക്ക് നൽകാൻ വേണ്ടി ശേഖരിച്ച പുല്ല് വീടിന്റെ മേൽക്കൂരയിൽ ഇട്ട് ഉണക്കി സൂക്ഷിക്കും.

കാഴ്ചകളെല്ലാം കണ്ട് ബുള്ളറ്റ്  കസോൾ ലക്ഷ്യമാക്കി  നീങ്ങി. ഭൂന്തർ  എന്ന സ്ഥലത്തു നിന്നും ഇടത്തോട്ടുള്ള വഴി പോകണം. ചൂട് അരുവിയും ഗുഹയും ഉള്ള പ്രശസ്ത  മണികരൺ ക്ഷേത്രം ഈ  വഴിയിൽത്തന്നെയാണ് ഉള്ളത്. റോഡരികിലെ പാറപ്പൊടിയും ചെങ്കുത്തായ  കൊക്കയും പിന്നിട്ടു, സുന്ദരമായ പാർവതി  നദി  കണ്ട് തുടങ്ങി. ഈ  പാർവ്വതി നദിക്കരയിൽ ആണ്  നമ്മുടെ "ലഹരി ഗ്രാമമായ " കസോൾ. ഗിയർ ഡൌൺ ചെയ്തു,  അടുത്ത് കണ്ട  പാർക്കിംഗ് സ്ലോട്ടിൽ വണ്ടി നിർത്തി ഞങ്ങൾ  നദിക്കരയിലേക്ക് നടന്നു.

ഇടവിട്ട് ചെറിയ ടെൻറ്റുകൾ. എല്ലാത്തിനും ഓരോരോ കഫെ പേരുകൾ. ടെൻറ്റിന്റെ അരികിലൂടെ നടക്കുമ്പോൾ പെൺകുട്ടികളുടെ ചിരികളും "മലാന ക്രീം" ന്റെ മണവും  മൂക്കിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. വിദേശികൾ  അധികം ഉണ്ട്.  ഇനി എന്ത് ചെയ്യണം  എന്ന് അറിയാതെ  നിൽകുമ്പോൾ ആയിരുന്നു കുറച്ചു മാറി  നദിക്കരയിലെ ഒരു പാറപ്പുറത്ത് ഒരുത്തൻ ഒറ്റക്കിരുന്നു പുകവിടുന്നത്  ശ്രദ്ധയിൽ പെട്ടത്. കാഴ്ച്ചയിൽ മുൻപരിചയം  തോന്നുന്ന സൗമ്യ  മുഖക്കാരന്റെ അടുത്ത് പോയിരുന്നു ഞങ്ങൾ കാര്യം തിരക്കി. ഇറുങ്ങിയ കണ്ണും വറ്റി വരണ്ട  ചുണ്ടും വച്ചു അയാൾ  കഥ  തുടങ്ങി.

കസോളിൽ നിന്നും ഏതാണ്ട്  25കി. മി മാറി  മലാന  എന്ന ഒരു ഗ്രാമം

ഉണ്ട്. നിയമപരമായി  കഞ്ചാവ് കൃഷി  ചെയ്യുന്ന  സ്ഥലം. ഇവിടത്തെ കഞ്ചാവ് ചെടിയുടെ കറ എടുത്തു ഉണക്കി ഉണ്ടാകുന്ന ഹാഷിഷ്  എന്ന ലഹരി  വസ്തു  ആണ്  "മലാന  ക്രീം" എന്ന പേരിൽ അറിയപ്പെടുന്നത്. ഞങ്ങൾ  വന്ന  വഴി  5 കി. മി തിരികെ പോയാൽ ജരി  എന്ന സ്ഥലമെത്തും. അവിടെ നിന്നും ഹൈഡ്രോ പവർ പ്ലാന്റിന്റെ മുന്നിലൂടെ 15കി. മി പോയാൽ. "വേ  ടു മലാന വില്ലേജ് " എന്ന് എഴുതിയ ട്രക്കിങ്ങ് പാത കാണാം. ആ  വഴിയിലൂടെ, നേരെ വെച്ച് പിടിച്ചാൽ 1 മണിക്കൂർ കൊണ്ട് നല്ല  വിളഞ്ഞു നിൽക്കുന്ന കഞ്ചാവ് പാടങ്ങൾ  കാണാം. വേണമെങ്കിൽ ഒന്നോ രണ്ടോ ദിവസം  അവിടെ ഉള്ള ഗ്രാമീണ വീടുകളിൽ താമസിക്കാം.

ഞങ്ങൾ  സ്വപ്നത്തിൽ എന്ന പോലെ എല്ലാം കേട്ടിരുന്നു. നേരം  അൽപ്പം വൈകി  മണികരൺ ലേക്ക് പോവാനുണ്ട് അത്  കഴിഞ്ഞു ഇരുട്ടുമ്പോഴേക്കും മണാലി  തിരിച്ചെത്തണം. ബുള്ളറ്റ് തിരികെ  നൽകണം. അടുത്ത ദിവസം  "ഷിംല "പോകാനുണ്ട്. രാവിലെ 9മണിക്കാണ് ഹിമാചൽ  ട്രാൻസ്‌പോർട് കോർപ്പറേഷന്റെ ബസ്.

ഹിമാചൽപ്രാദേശിലും, ജമ്മു കാശ്മീരിലും, സിക്കീമിലും ഇത്  പോലെ കുറെ ഒറ്റ പെട്ട ഗ്രാമങ്ങൽ  ഉണ്ട്. ബുള്ളറ്റിന്റെ " ടക് ടക്" ശബ്ദം  കേട്ടു, തണുപ്പ് കൊണ്ട്, എങ്ങോട്ടെന്നു ഇല്ലാതെ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും പോവേണ്ട മനോഹര പ്രദേശങ്ങൾ

 

നന്ദുദാസ്, സുൽത്താൻ ബത്തേരി

Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി