എല്ലാവരും
ചോദിക്കുന്നു കുടുംബ സമേതമോ? അതെ.
സകുടുംബം സന്ദർശിക്കുവാൻ പറ്റുന്ന ഒരു സ്ഥലം
തന്നെയാണ് ഗോവ. പാലോലെം മുതൽ
ബാഗ വരെ നീണ്ടുകിടക്കുന്ന
അനവധി മാസ്മരിക ബീച്ചുകളും, പതിനേഴാം
നൂറ്റാണ്ടിന്റെ വിസ്മയ നിർമ്മിതികളും, ആരാധനാലയങ്ങളും
പോർച്ചുഗീസ് സംസ്കാരത്തിന്റെ അവശേഷിപ്പുകളും നിറഞ്ഞ ഗോവ.
തലശ്ശേരിയിൽ
നിന്ന് കൊങ്കൺ റയിൽവേ വഴിയാണ്
യാത്ര .നിരവധി നീണ്ട തുരംങ്കങ്ങൾ. അത്ഭുതം തന്നെ. അവയിൽ ഇരുട്ടും അശുദ്ധവായുവും. അതിലെങ്ങാനും വണ്ടി നിർത്തേണ്ടി വന്നാൽ
വാഗൺ ട്രാജഡി സംഭവിക്കാം.
പരശുരാമൻ മഴുവെറിഞ്ഞ വഴികളിലൂടെ, അത്രയും
എത്താൻ കഴിഞ്ഞില്ലെങ്കിലും മംഗലാപുരം വരെ പോകുന്ന
പരശുരാമൻ തീവണ്ടി ഒരു മണിക്കൂർ
40 മിനിറ്റ് ലേറ്റാണ്. 9 മണിക്ക് മംഗലാപുരത്ത് എത്തേണ്ടയാളാണ്.
ഭക്ഷണം വാങ്ങി സൂക്ഷിച്ചു. ഒരു
പക്ഷെ അത്താഴം കിട്ടിയില്ലങ്കിലോ? ട്രയിനിൽ
നിന്നും കിട്ടിയതൊക്കെ തട്ടി.10.30 ആയപ്പോഴേക്കും മംഗലാപുരം എത്തി. സ്റ്റേഷനടുത്തുള്ള
സാമ ഡീലക്സിൽ ഉറങ്ങിയെഴുന്നേറ്റു.
രാവിലെ
5.40നാണ് മംഗലാപുരം മഡ്‌ഗോവൻ ട്രെയിൻ,
രാവിലെ 4 മണിക്കു തന്നെ എഴുന്നേറ്റ്
വെപ്രാളം തുടങ്ങി. ഭാര്യയേയും രണ്ടു
മക്കളേയും കുത്തി എഴുന്നേൽപ്പിച്ചു. 5 മണിക്ക്
നടന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ മംഗലാപുരം
മഡ് ഗാവൻ പാസഞ്ചർ
മൂന്നാം പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്നു. പതുക്കെ D1 ന്റെ വാതിൽ
തുറന്ന് 85 മുതൽ 88 വരെയുള്ള സീറ്റുകളിൽ
വിസ്തരിച്ചിരുന്നു. ഏഴു മണിക്കൂർ
യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ ഗോവയിലെത്തി.
വടക്കൻ ഗോവയാണ് ഞങ്ങൾ കൂടുതലായും
പര്യവേഷണം നടത്തിയത്. അഗോഡ കോട്ട
, അഗോഡ ജയിൽ, കൊക്കോ ബീച്ച്
എന്നിവയായിരുന്നു ആദ്യ ലക്ഷ്യം. മറ്റു
ഗോവൻ ബീച്ചുകളെ താരതമ്യപ്പെടുത്തുമ്പോൾ കൊക്കോ
ബീച്ച് അത്ര മനോഹരമല്ലെങ്കിലും ഡോൾഫിനുകളെ
കാണുവാൻ ഇവിടെയുള്ള ബോട്ട് യാത്രയിലൂടെ
കഴിയും. 400 രൂപയാണ് ഒരാൾക്ക് ഇത്തരം
ബോട്ടുകളിലെ നിരക്ക്. രണ്ടും മൂന്നും
ഡോൾഫിനുകളുടെ കൂട്ടത്തെ ബോട്ടിനിരുവശങ്ങളിലുമായി കണ്ടു. സീഗൾ
എന്ന കടൽക്കാക്കകളുടെ കൂട്ടം
തന്നെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. അവ വളരെ
വേഗത്തിൽ വെള്ളത്തിൽ ഇറങ്ങുന്നതും പറന്നുയരുന്നതും
മനോഹരമായ കാഴ്ച്ചയായിരുന്നു.
നന്നായി സംരക്ഷിച്ചിരിക്കുന്ന, പതിനേഴാം നൂറ്റാണ്ടിലെ ഒരു
പോർച്ചുഗീസ് നിർമ്മിതിയാണ് അഗോഡ ഫോർട്ട്. ജയിലും
അതിനോടനുബന്ധിച്ചു തന്നെയാനുള്ളത്. ഗോവ ടൂറിസം
അതോറിറ്റി ഒന്ന് പുതുക്കിയിട്ടുണ്ട് എന്നു
മാത്രം. 2015 വരെ ഇത്
തന്നെയായിരുന്നു ഗോവയിലെ ഏറ്റവും വലിയ
ജയിലും.
പല ബീച്ചിലും സർഫ് ബോർഡ്,
മീൻ പിടുത്തം, എന്നിവയൊക്കെയുണ്ട്.
കലങ്കുത്ത് ബീച്ച് ആയിരുന്നു ഇതിൽ
ഏറ്റവും മികച്ചത്. ഞങ്ങൾ അവിടെ
ഒരു പാരച്യൂട്ട് യാത്രയും
നടത്തുകയുണ്ടായി. സീഗള്ളുകളെപ്പോലെ ഞാനും മകനും ആകാശത്തുകൂടി
അങ്ങനെ പറന്നു രസിച്ചു. 2000 രൂപയായിരുന്നു
രണ്ടുപേർക്കും ചേർന്ന് ഈടാക്കിയത്.
ബസലിക്ക ഓഫ് ബോം
ജീസസ് ആണ് മറ്റൊരു
ഇടം. ഇതൊരു തീർത്ഥാടന
കേന്ദ്രം മാത്രമല്ല, ധാരാളം സഞ്ചാരികളുടെ
സന്ദർശന കേന്ദ്രം കൂടിയാണ്. യുനെസ്കോ
അവരുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ബസലിക്കയും
ഒരു പതിനേഴാം നൂറ്റാണ്ടിന്റെ
നിർമ്മിതി തന്നെ.
എവിടെയും ബിയർ കുടിച്ച് രസിക്കുന്ന
യുവത്വം. വെള്ളത്തിന് 20 രൂപയും ബിയറിന് 40 രൂപയും.
മറ്റൊരു കേന്ദ്ര ഭരണ പ്രദേശമായ
മാഹിയിലെ പോലെ ആരും പൂസായി
വഴി നീളെ മത്തിയടക്കിയ
പോലെ അബോധാവസ്ഥയിൽ കിടക്കുന്നുമില്ല.
മദ്യപിക്കാത്ത ഞങ്ങൾക്ക് കുറേ അലോസര
കാഴ്ചകൾ എന്നു മാത്രം.
റ്റുപീസിൽ
നടക്കുന്ന മദാമ്മ യുവതികളെ പേടിപ്പിക്കാൻ
നോക്കുന്ന യുവാക്കളെ കാണാം.. രണ്ടു
ദിവസം മുമ്പാണ് ഒരു വിദേശ
വനിതയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന
വാർത്ത ഇവർക്കും അറിയാമെന്ന് തോന്നുന്നു.
പിൻവശത്തു കൂടെ നടന്നിട്ടു മതിയാകാതെ
മുൻ വശത്തുകൂടി നടന്ന്
ഉള്ളുപ്പില്ലാതെ നോക്കുന്ന യുവാക്കളെ കാണാം.
കേരളത്തിലെ ഈ സ്ഥിതിയറിഞ്ഞിട്ടും
ഇങ്ങനെ നടക്കുന്ന അവരെയാണോ, ഒരു
മനുഷ്യന്റെ വസ്ത്ര സ്വാതന്ത്രത്തിൽ കൈകടത്തുന്ന
നമുക്കാണോ കുഴപ്പം?
ഇതൊക്കെയാണെങ്കിലും
ഗോവ നമുക്ക് പകർന്നു
നൽകുന്ന അനുഭവം ചെറുതൊന്നുമല്ല. ജോലിത്തിരക്കുകൾക്കിടയിൽ
ഒരു വിശ്രമം മാത്രമായിരുന്നില്ല
എനിക്ക് ഗോവ. മനസും ശരീരവും
ഉത്തേജിപ്പിക്കപ്പെട്ട ഒരു അവസ്ഥയിലായിരുന്നു
മടക്കം.
ഡോ. ടി.ജി.
മനോജ്
കുമാർ
Comments
Post a Comment