യാത്രാ മുഖം
വാണ്ടർലസ്ററ് ടിവി എന്ന ക്ലബ് ഹൗസ് ഗ്രൂപ്പ് കാഴ്ച്ച എന്ന പേരിൽ ഒരു ഡിജിറ്റൽ മാസികയും, http://kazhchayathra.blogspot.com എന്ന പേരിൽ ഒരു ബ്ലോഗും ആരംഭിച്ച വിവരം എല്ലാ യാത്രാപ്രേമികളെയും അറിയിക്കുന്നു. യാത്രാനുഭവങ്ങളും, യാത്രാസംബന്ധികളായ മറ്റു ലേഖനങ്ങളും പങ്കുവയ്ക്കുവാൻ ഒരു ഇടം എന്ന നിലയിലാണ് ഈ എളിയ സംരംഭം.
ഏതൊരു മാസികയുമെന്നപോലെ, വ്യത്യസ്തങ്ങളായ ലേഖനങ്ങൾ കൃത്യമായി ലഭിക്കുക എന്നത് നമുക്കും ഒരു വെല്ലുവിളി തന്നെയാണ്. യാത്രാ ലേഖനങ്ങൾ എഴുതുന്നവർ കുറവാണ് എന്നത് മറ്റൊരു പ്രശ്നവും. യാത്രകൾ ചെറുതാകട്ടെ, വലുതാകട്ടെ, നിങ്ങൾ അതൊരു മനോഹരമായ വിവരണം ആക്കി മാറ്റിയാൽ, എത്രയധികം പേർക്ക് അത് പ്രയോജനപ്പെടും എന്ന് കൂടി ചിന്തിക്കുക. അത് ഞങ്ങൾക്കയച്ചു തരിക. അയക്കേണ്ട വിലാസം താഴെ ചേർക്കുന്നുണ്ട്.
യാത്രാ സംബന്ധികളായ വാർത്തകൾ, ചെറിയ അറിവുകൾ, ഒപ്പം ബ്ലോഗ്/മാസികയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഇതേ വിലാസത്തിൽ ഞങ്ങൾക്കയച്ചു തരിക. നിങ്ങൾക്കും മാസികയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.
യാത്രികർക്ക് പ്രയോജനകരമായിട്ടുള്ള, യാത്രകളുമായി ബന്ധപ്പെട്ടുള്ള ചെറിയ പരസ്യങ്ങൾ ഞങ്ങൾ തികച്ചും സൗജന്യമായി ഇതിൽ ചേർക്കുന്നതാണ്. അത് പിക്ചർ ഫോർമാറ്റിൽ ആണ് അയക്കേണ്ടത്. കാഴ്ച്ചയുടെ വായനക്കാർക്ക് എന്തെങ്കിലും പ്രത്യേക കിഴിവുകൾ നൽകുന്നവയ്ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. സൗജന്യമായി നൽകുന്ന പരസ്യങ്ങൾ എഡിറ്ററുടെ വിവേചനാധികാരത്തിനു വിധേയമായി മാത്രമായിരിക്കും
എല്ലാവർക്കും നല്ല വായന ആശംസിച്ചുകൊണ്ട്
സുനീത് മാത്യു
അയക്കേണ്ട വിലാസം :

Comments
Post a Comment